Thu, 4 September 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Doctor

പ്ര​ശ​സ്ത ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ ഡോ. ​ഷേ​ർ​ളി വാ​സു അ​ന്ത​രി​ച്ചു

കോ​ഴി​ക്കോ​ട്: കേ​ര​ളം ക​ണ്ട മി​ക​ച്ച ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​രി​ലൊ​രാ​ളാ​യ ഡോ. ​ഷേ​ർ​ളി വാ​സു അ​ന്ത​രി​ച്ചു. 68 വ​യ​സാ​യി​രു​ന്നു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം.

കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ച നി​ര​വ​ധി കേ​സു​ക​ളി​ലെ ഫോ​റ​ൻ​സി​ക് സ​ര്‍​ജ​നും കൂ​ടി​യാ​ണ് ഡോ. ​ഷേ​ർ​ളി വാ​സു. ചേ​ക​ന്നൂ​ർ മൗ​ല​വി കേ​സ്, സൗ​മ്യ കേ​സ് അ​ട​ക്കം സം​സ്ഥാ​ന​ത്തെ ശ്ര​ദ്ധേ​യ​മാ​യ പ​ല കേ​സു​ക​ളി​ലും പോ​സ്മോ​ർ​ട്ടം ന​ട​ത്തി​യ​ത് ഡോ. ​ഷേ​ർ​ളി ആ​യി​രു​ന്നു.

മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ നി​ന്ന് റി​ട്ട​യ​ർ ചെ​യ്ത ശേ​ഷം സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഫോ​റ​ൻ​സി​ക് വി​ഭാ​ഗം അ​ധ്യ​ക്ഷ​യാ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. പോ​സ്റ്റ്മോ​ര്‍​ട്ടം ടേ​ബി​ള്‍ എ​ന്ന പു​സ്ത​ക​വും എ​ഴു​തി​യി​ട്ടു​ണ്ട്.

Latest News

Up